Friday, November 9, 2018


 മഴവില്ല്


അന്തരീക്ഷത്തിലെ ജലകണികകളിൽ പതിക്കുന്ന പ്രകാശത്തിന്‌ പ്രകീർണ്ണനം സംഭവിക്കുന്നതുമൂലം കാണാൻ കഴിയുന്ന ഒരു പ്രതിഭാസമാണ്‌ മഴവില്ല് ചാപമായി‌ പ്രത്യക്ഷപ്പെടുന്ന മഴവില്ലിൽ ദൃശ്യപ്രകാശത്തിലെ ഘടകവർണ്ണങ്ങൾ വേർപിരിഞ്ഞ് ന്യൂട്ടന്റെ സപ്തവർണ്ണങ്ങളായി കാണാൻ കഴിയും. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, ഇൻഡിഗോ, വയലറ്റ് എന്നിവയാണ്‌ ന്യൂട്ടന്റെ സപ്തവർണ്ണങ്ങൾ. ഇതിൽ ചുവപ്പ് ചാപത്തിന്റെ ബഹിർഭാഗത്തായും, വയലറ്റ് അന്തർഭാഗത്തായും വരും. മറ്റുവർണ്ണങ്ങൾ ഇവയ്ക്കിടയിൽ ക്രമമായി വിന്യസിക്കപ്പെട്ടിരിക്കും. രാവിലെയോ വൈകിട്ടോ സൂര്യന്‌ എതിരായിട്ടായിരിക്കും മഴവില്ല് ഉണ്ടാവുക

No comments:

Post a Comment